ലിഫ്റ്റ്/എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിന് താഴെ പറയുന്നവ സമര്‍പ്പിക്കണം.
ഫോം 'എ' യിലെ അപേക്ഷ
അപേക്ഷകന്‍, പ്രതിനിധിയായ വ്യക്തി ലിഫ്റ്റ്/എസ്‌കലേറ്റര്‍ നിര്‍മ്മാതാവ് എന്നിവര്‍ ഒപ്പിട്ട ഡ്രോയിംഗിന്റെ നാല് പകര്‍പ്പുകള്‍. ടി. പകര്‍പ്പുകളില്‍ ജോലി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ ഒപ്പിട്ടിരിക്കണം. ഡ്രോയിംഗില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടണം
(എ) എര്‍ത്തിംഗ് സംവിധാനം ഉള്‍പ്പെടെയുളള ലിഫ്റ്റ്/എസ്‌കലേറ്ററിൻ്റെ (സ്‌കീമാറ്റിക് ഡ്രോയിംഗ്) രേഖാചിത്രം.
(ബി) ലിഫ്റ്റ് മെഷീൻ്റെവിവരങ്ങള്‍ ഉള്‍പ്പെടെയുളള രേഖാചിത്രം
(സി) സെക്ഷണല്‍ എലിവേഷന്‍.
(ഡി) യാത്രക്കാരെ ഉള്‍ക്കൊളളാനുളള ശേഷി.
(നോട്ട്:- നിലവിലുളള ലിഫ്റ്റ്/എസ്‌കലേറ്ററിന് ഉളള മാറ്റങ്ങള്‍ ചുവന്ന നിറത്തില്‍ കാണിക്കണം).
ബില്‍ഡിംഗ് പ്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിച്ചതിൻ്റെ കോപ്പി.
"0043-102-99" എന്ന ശീര്‍ഷകത്തില്‍ 6,615/- (2,205 + 4,410) രൂപ ഫീസിൻ്റെഅസ്സല്‍ ചെലാന്‍. അപേക്ഷ ലഭിക്കുമ്പോള്‍ ഇവ സൂക്ഷ്മ പരിശോധന നടത്തി ന്യൂനതകള്‍ അറിയിക്കുന്നു. അപേക്ഷകന്‍ ഇവ പരിഹരിച്ച് സമര്‍പ്പിക്കുമ്പോള്‍ വര്‍ക്ക് തുടങ്ങുവാന്‍ ഫോം ''ബി'' യില്‍ അനുമതി നല്‍കുന്നു. ഈ അനുമതിയുടെ കാലാവധി ഒരു വര്‍ഷം ആണ്.
ലിഫ്റ്റ്/എസ്‌കലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാനുളള അനുമതി
കേരള ലിഫ്റ്റ് ആന്റ് എസ്‌കലേറ്റേഴ്‌സ് റൂള്‍സ് 2012 -ന്റെ റൂള്‍ (3) പ്രകാരം ലിഫ്റ്റ്/ എസ്‌കലേറ്റര്‍ സ്ഥാപിക്കുവാന്‍ അനുമതി ലഭിച്ചിട്ടുളള സ്ഥലത്തിൻ്റെ ഉടമസ്ഥന്‍ ഇവ സ്ഥാപിച്ച് കഴിയുമ്പോള്‍ ഈ വിവരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ അറിയിക്കുകയും ലൈസന്‍സിന് അപേക്ഷിക്കുകയും വേണം. ലിഫ്റ്റ് പ്രവര്‍ത്തിക്കുവാന്‍ ഉളള ലൈസന്‍സിൻ്റെ അപേക്ഷയുടെ കൂടെ താഴെ പറയുന്നവ സമര്‍പ്പിക്കണം.
ഇവ ലഭിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ലിഫ്റ്റ്/എസ്‌കലേറ്റര്‍ പരിശോധിച്ച് നിയമാനുസൃതമായ എല്ലാ കാര്യങ്ങളും ഉണ്ടെങ്കെില്‍ 15 ദിവസത്തിനുളളില്‍ ഫോം ''എഫ്'' -ല്‍ ലൈസന്‍സ് നല്‍കുന്നു. ഇതിൻ്റെകാലാവധി മൂന്ന് വര്‍ഷം ആണ്.
ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സ് പുതുക്കുന്നതിന്
(എ) കാലാവധി തീരുന്നതിന് മൂന്ന് മാസം മുന്‍പ്.
ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സ് പുതുക്കുന്നതിനുളള അപേക്ഷ ഫോം ''ജി'' യില്‍ 1,105/- രൂപ (“0043-00-102-99”) എന്ന ശീര്‍ഷകത്തില്‍ ഗവണ്‍മെന്റ് ട്രഷറിയില്‍ ഒടുക്കിയത്) -യുടെ അസ്സല്‍ ചെലാന്‍ ഉള്‍പ്പെടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇപ്രകാരം അപേക്ഷയും യാത്രക്കാരുടെ സുരക്ഷയ്ക്കായുളള ഇന്‍ഷ്വറന്‍സും മൂന്ന് മാസം മുന്‍പ് സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍ അധികമായി ഓരോ മാസത്തിനും മാസത്തിൻ്റെ ഭാഗത്തിനും 115/- രൂപ അടയ്ക്കണം.
കാലാവധിക്ക് ഒരു മാസത്തിന് ശേഷം ലഭിക്കുന്ന ഫോം ''ജി'' യിലെ അപേക്ഷയ്ക്ക് ഒപ്പം ഓരോ ലിഫ്റ്റ്/എസ്‌കലേറ്ററിനും 2,205/- രൂപ വീതം അടയ്ക്കണം.