മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലബോറട്ടറി

Meter Testing and Standards Laboratory

മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ് ലബോറട്ടറി (MTSL) 2003-ൽ ഇലക്‌ട്രോ ടെക്‌നിക്കൽ കാലിബ്രേഷനായി NABL അക്രഡിറ്റേഷൻ നേടിയിട്ടുണ്ട്, ഇത് സംസ്ഥാനത്തെ ഏക സർക്കാർ ലാബുമാണ്.

മീറ്റർ ടെസ്റ്റിംഗ് സ്റ്റാൻഡേർഡ് ലബോറട്ടറിയിൽ താഴെപറയുന്ന ഡിവിഷനുകൾ ഉൾപ്പെടുന്നു

  • കാലിബ്രേഷൻ ലബോറട്ടറി
    ഇലക്ട്രിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി
    ഹൈ വോൾട്ടേജ് ടെസ്റ്റിംഗ് ലബോറട്ടറി
    അക്കോസ്റ്റിക് ലബോറട്ടറി
    ഫോട്ടോമെട്രി ലബോറട്ടറി

കാലിബ്രേഷൻ, ടെസ്റ്റിംഗ് സൗകര്യങ്ങൾ മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ് ലബോറട്ടറിയിൽ ലഭ്യമാണ്.

  • കാലിബ്രേറ്റേര്‍സിൻ്റെ കാലിബ്രേഷന്‍
  • എനര്‍ജി മീറ്റര്‍ കാലിബ്രേഷന്‍
  • അമ്മീറ്റര്‍ കാലിബ്രേഷന്‍
  • വാട്ട് മീറ്റര്‍ കാലിബ്രേഷന്‍
  • ഫ്രീക്വന്‍സി മീറ്റര്‍ കാലിബ്രേഷന്‍
  • പവര്‍ ഫാക്ടര്‍ മീറ്റര്‍ കാലിബ്രേഷന്‍
  • എര്‍ത്ത് ടെസ്റ്റര്‍ കാലിബ്രേഷന്‍
  • ഇന്‍സുലേഷന്‍ ടെസ്റ്റര്‍ കാലിബ്രേഷന്‍
  • ഫേസ് സീക്വന്‍സ് ഇന്‍ഡിക്കേറ്റര്‍ കാലിബ്രേഷന്‍
  • മള്‍ട്ടിമീറ്റര്‍ കാലിബ്രേഷന്‍
  • ഹാര്‍മോണിക് അനലൈസര്‍ കാലിബ്രേഷന്‍
  • ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ പരിശോധന, വയറുകള്‍, കേബിളുകള്‍, കോണ്‍ടുവിറ്റുകള്‍, ഇന്‍സുലേറ്ററുകള്‍ എന്നിവയുടെ എച്ച്.വി.ടെസ്റ്റ്.
  • കറന്റ് ട്രാന്‍സ്‌ഫോര്‍മര്‍, പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയുടെ പരിശോധന
  • സി.റ്റി/പി.റ്റി യൂണിറ്റുകളുടെ പരിശോധന
  • പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍, ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയുടെ പരിശോധന
  • ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്ററുകള്‍, മോട്ടോറുകള്‍ എന്നിവയുടെ പ്രീകമ്മീഷനിംഗ് ടെസ്റ്റ്.
  • പ്രൈമറി, സെക്കൻ്ററി ഇന്‍ജക്ഷന്‍ ഉപയോഗിച്ച് റിലേകളുടെ പരിശോധന.
  • ഐസൊലേറ്ററുകള്‍, സ്വിച്ചുകള്‍, എം.സി.ബി, എം.സി.സി.ബി എന്നിവയുടെ പരിശോധന
  • സൗണ്ട് ലെവല്‍ അളക്കുന്നു.
  • ലൂമിനസ് ഇൻ്റന്‍സിറ്റി അളക്കുന്നു.
  • ഡേറ്റ ലോഗിങ് സൗകര്യം ഉപയോഗിച്ച് 50-ാം ഹാര്‍മോണിക് വരെ അളക്കുന്നു.
  •  

മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലാബില്‍ മൊബൈല്‍ ടെസ്റ്റിംഗ് സൗകര്യം ഉണ്ട് . മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് ഉപഭോക്താവിൻ്റെ പ്രതിഷ്ഠാപനത്തില്‍ ചെന്ന് പരിശോധന നടത്തുന്നു. മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് താഴെ പറയുന്ന പരിശോധനകള്‍ നടത്തുന്നു.

  1. എല്ലാതരം റിലേകള്‍ മൈക്രോ പ്രോസസര്‍ റിലേ ഉള്‍പ്പെടെ സെക്കൻ്ററി ഇന്‍ജക്ഷന്‍ ഉപയോഗിച്ച് പരിശോധിക്കുന്നു.
  2. കേബിളുകളുടെ ഹൈ വോള്‍ട്ടേജ് പരിശോധന
  3. ഹാര്‍മോണിക്ക് അനാലിസിസ്
  4. പോളറൈസേഷന്‍ ഇന്‍ഡക്‌സ് വാല്യൂ
  5. കോൺടാക്റ്റ് റെസിസ്റ്റൻസ് ടെസ്റ്റ്
  6. എനർജി മീറ്റർ ടെസ്റ്റിംഗ്
  7.  നിലവിലെ ട്രാൻസ്ഫോർമർ പരിശോധന
  8. സർക്യൂട്ട് ബ്രേക്കർ ടെസ്റ്റിംഗ്

 

Fee Details

Application Form for Lab Testing

ബന്ധപ്പെടുക

മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലബോറട്ടറി 

ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്,

എൻജിനീയറിങ് കോളേജ്-പി.ഒ

തിരുവനന്തപുരം 695 016

ഫോൺ : 0471-2591080

Email : eimtsl.dei@kerala.gov.in